20 April Saturday

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ട പ്രതി 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കോഴിക്കോട് 
മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ട പ്രതിയെ കർണാടകയിൽനിന്ന് പിടികൂടി. മഞ്ചേരി കുണ്ടുപറമ്പ് പുതുവയൽ വിനേഷിനെയാണ് കർണാടക പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ്‌ വിനേഷിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. 
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ രക്ഷപ്പെട്ടത്‌. ട്രെയിൻ വഴി മംഗലാപുരത്തെത്തി അവിടെനിന്ന്‌ സ്കൂട്ടർ മോഷ്ടിച്ചാണ് ധർമസ്ഥലത്തെത്തിയത്. പെട്രോൾ തീർന്നതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top