തിക്കോടിയിലെ കടകളിൽനിന്ന്‌ 
പഴകിയ ഭക്ഷണം പിടികൂടി

തിക്കോടി പഞ്ചായത്ത് അധികൃതർ കടകളിൽ പരിശോധന നടത്തുന്നു


തിക്കോടി  പഞ്ചായത്തിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, കൂൾബാർ എന്നിവിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയതും കഴിക്കാൻ പറ്റാത്തതുമായ ആഹാര സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.  ലൈസൻസ്‌ പ്രദർശിപ്പിക്കാത്തതും ശുചിത്വമില്ലാത്തതും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതുമായ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പഞ്ചായത്ത് ലൈസൻസിന്‌ വിരുദ്ധമായി ഇറച്ചിവിറ്റ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന കടക്കാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരും. പഞ്ചായത്ത് സെക്രട്ടറി എൻ രാജേഷ്, ഹെഡ് ക്ലാർക്ക് സജീവൻ, ജെഎച്ച്ഐ മനോജ്, കെ രാജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. Read on deshabhimani.com

Related News