29 March Friday
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന്‌ അധികൃതർ

തിക്കോടിയിലെ കടകളിൽനിന്ന്‌ 
പഴകിയ ഭക്ഷണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തിക്കോടി പഞ്ചായത്ത് അധികൃതർ കടകളിൽ പരിശോധന നടത്തുന്നു

തിക്കോടി 
പഞ്ചായത്തിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, കൂൾബാർ എന്നിവിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയതും കഴിക്കാൻ പറ്റാത്തതുമായ ആഹാര സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.  ലൈസൻസ്‌ പ്രദർശിപ്പിക്കാത്തതും ശുചിത്വമില്ലാത്തതും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതുമായ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പഞ്ചായത്ത് ലൈസൻസിന്‌ വിരുദ്ധമായി ഇറച്ചിവിറ്റ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന കടക്കാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരും. പഞ്ചായത്ത് സെക്രട്ടറി എൻ രാജേഷ്, ഹെഡ് ക്ലാർക്ക് സജീവൻ, ജെഎച്ച്ഐ മനോജ്, കെ രാജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top