ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും



കോഴിക്കോട്  ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ   വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒപി  ബഹിഷ്‌കരിക്കും.  അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ തിയേറ്റർ, ലേബർ റൂം എന്നിവ പ്രവർത്തിക്കുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. പിജി ഡോക്ടർമാരടക്കം സമരത്തിൽ പങ്കെടുക്കുന്നതിനാൽ  എംസിഎച്ച്, ഐഎംസിഎച്ച്, സൂപ്പർ സ്പെഷ്യാലിറ്റി, ടിസിസി ആശുപത്രികളുടെ പ്രവർത്തനത്തെ  ബാധിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ പത്തരയോടെ  പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടർന്ന്‌ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തും.  എൽഐസി  കോർണറിൽ ഐഎംഎ  നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ കെജിഎംസിടിഎ പ്രവർത്തകർ  അണിചേരും. Read on deshabhimani.com

Related News