17 December Wednesday

ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കോഴിക്കോട് 
ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ   വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒപി  ബഹിഷ്‌കരിക്കും.  അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ തിയേറ്റർ, ലേബർ റൂം എന്നിവ പ്രവർത്തിക്കുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. പിജി ഡോക്ടർമാരടക്കം സമരത്തിൽ പങ്കെടുക്കുന്നതിനാൽ  എംസിഎച്ച്, ഐഎംസിഎച്ച്, സൂപ്പർ സ്പെഷ്യാലിറ്റി, ടിസിസി ആശുപത്രികളുടെ പ്രവർത്തനത്തെ  ബാധിക്കും.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ പത്തരയോടെ  പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടർന്ന്‌ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തും.  എൽഐസി  കോർണറിൽ ഐഎംഎ  നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ കെജിഎംസിടിഎ പ്രവർത്തകർ  അണിചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top