പ്രതിഷേധ ജ്വാല

ഡിവൈഎഫ്‌ഐ രക്തസാക്ഷി അനുസ്മരണ ജ്വാല കോക്കല്ലൂരിൽ 
ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു


ബാലുശേരി ഇടുക്കി പൈനാവ് എൻജിനിയറിങ്‌ കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു ക്രിമിനലുകൾ കൊല ചെയ്തതിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ പ്രതിഷേധ ജ്വാല തെളിച്ചു. കോക്കല്ലൂർ ടൗണിൽ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ മേഖലയിലെ പെരവച്ചേരി യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷും അവിടനല്ലൂർ മേഖലയിലെ കുന്നുമ്മൽ പൊയിലിൽ ബ്ലോക്ക് സെക്രട്ടറി ടി സരുണും ബാലുശേരി മേഖലയിലെ മുതുവത്ത് യൂണിറ്റിൽ പ്രസിഡന്റ്‌ അതുലും കോട്ടൂർ മേഖലയിലെ പാലോളി യൂണിറ്റിൽ ജില്ലാ കമ്മറ്റി അംഗം പി എം അജിഷയും കിനാലൂർ മേഖലയിലെ പുളകണ്ടിയിൽ കെ ആർ ജിതേഷും പരിപാടി ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News