ജോലിയാവശ്യത്തിന് സ്വന്തം ഫോൺ: ഉത്തരവ്‌ പിൻവലിക്കണം

ജിഡിഎസ്‌ യൂണിയൻ പ്രതിനിധിസമ്മേളനം എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ് 
പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌  ജോലിയാവശ്യത്തിന് സ്വന്തം ഫോൺ ഉപയോഗിക്കണമെന്ന ഉത്തരവ് പിൻവലിച്ച്‌ മുഴുവൻ ജീവനക്കാർക്കും തപാൽ വകുപ്പ്‌  ഫോൺ നൽകണമെന്ന്‌  നാഷണൽ  ഫെഡറേഷൻ ഓഫ്‌ പോസ്‌റ്റൽ എംപ്ലോയീസ്‌ (എൻഎഫ്‌പിഇ)  സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.          ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ പ്രതിനിധി സമ്മേളനം എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജിഡിഎസ്‌  യൂണിയൻ പ്രസിഡന്റ്‌ കെ  ഗോപാലകൃഷണൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജപ്പൻ പിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.    എൻഎഫ്‌പിഇ  സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, കെ കെ സുരേന്ദ്രൻ, മുഹമ്മദ് മഹീൻ, പി ശിവദാസൻ, കുമാരൻ നമ്പ്യാർ, ആർ  ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പി  രാധാകൃഷ്ണൻ സ്വാഗതവും കെ  ഭവിത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News