പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ വൻ തിരക്ക്

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്ത്‌


കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന എഴുത്തിനിരുത്തില്‍ പതിവിന് വിപരീതമായി രക്ഷിതാക്കളായിരുന്നു കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കിയത്. 500-ഓളം കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ മേല്‍ശാന്തി എന്‍ നാരായണന്‍ മൂസ്സത് നിര്‍ദേശങ്ങള്‍ നല്‍കി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ഭദ്രദീപം തെളിച്ച് തുടക്കംകുറിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍നായര്‍, പ്രമോദ് തുന്നോത്ത്, ടി കെ രാജേഷ്, ഇളയിടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി പി രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ വേണു, മാനേജര്‍ എം എം രാജന്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നൽകി. Read on deshabhimani.com

Related News