20 April Saturday

പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ വൻ തിരക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്ത്‌

കൊയിലാണ്ടി
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന എഴുത്തിനിരുത്തില്‍ പതിവിന് വിപരീതമായി രക്ഷിതാക്കളായിരുന്നു കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കിയത്. 500-ഓളം കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ മേല്‍ശാന്തി എന്‍ നാരായണന്‍ മൂസ്സത് നിര്‍ദേശങ്ങള്‍ നല്‍കി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ഭദ്രദീപം തെളിച്ച് തുടക്കംകുറിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍നായര്‍, പ്രമോദ് തുന്നോത്ത്, ടി കെ രാജേഷ്, ഇളയിടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി പി രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ വേണു, മാനേജര്‍ എം എം രാജന്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top