കിണറിടിഞ്ഞു: രണ്ട് വീടുകൾ അപകടഭീഷണിയിൽ

ഇടിഞ്ഞുതാണ കിണർ


പറമ്പിൽ ബസാർ പറമ്പിൽ ബസാർ ഇളവന പറമ്പിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നത്‌ രണ്ട്‌ വീടുകൾക്ക്‌ ഭീഷണിയാകുന്നു. ബിസ്മില്ല മൻസിൽ കെ സി കോയ, റയാൻ വീട്ടിൽ ജമാലുദ്ദീൻ എന്നിവരുടെ വീട്ടുപറമ്പിലെ കിണറാണ് ആൾമറയൊഴികെ പൂർണമായും ഇടിഞ്ഞു താഴ്‌ന്നത്. വെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. 
വ്യാഴാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കുരുവട്ടൂർ പഞ്ചായത്ത് അധികൃതരെയും മറ്റും വിവരമറിയിച്ചു. വാർഡ് അംഗം ഇ രാമൻ സ്ഥലം സന്ദർശിച്ചു. ജമാലുദ്ദീന്റെ വീടിന്റെ തറയും ഇടിഞ്ഞ കിണറും തമ്മിൽ ഒരു മീറ്ററോളം മാത്രമേ അകലമുള്ളൂ. മുൻകരുതൽ എന്ന നിലയിൽ ഈ വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഇരു വീട്ടുകാരും ഉപയോഗിക്കുന്ന കിണർ പത്തുവർഷം മുമ്പാണ് നിർമിച്ചത്. Read on deshabhimani.com

Related News