25 April Thursday

കിണറിടിഞ്ഞു: രണ്ട് വീടുകൾ അപകടഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ഇടിഞ്ഞുതാണ കിണർ

പറമ്പിൽ ബസാർ
പറമ്പിൽ ബസാർ ഇളവന പറമ്പിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നത്‌ രണ്ട്‌ വീടുകൾക്ക്‌ ഭീഷണിയാകുന്നു. ബിസ്മില്ല മൻസിൽ കെ സി കോയ, റയാൻ വീട്ടിൽ ജമാലുദ്ദീൻ എന്നിവരുടെ വീട്ടുപറമ്പിലെ കിണറാണ് ആൾമറയൊഴികെ പൂർണമായും ഇടിഞ്ഞു താഴ്‌ന്നത്. വെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. 
വ്യാഴാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കുരുവട്ടൂർ പഞ്ചായത്ത് അധികൃതരെയും മറ്റും വിവരമറിയിച്ചു. വാർഡ് അംഗം ഇ രാമൻ സ്ഥലം സന്ദർശിച്ചു. ജമാലുദ്ദീന്റെ വീടിന്റെ തറയും ഇടിഞ്ഞ കിണറും തമ്മിൽ ഒരു മീറ്ററോളം മാത്രമേ അകലമുള്ളൂ. മുൻകരുതൽ എന്ന നിലയിൽ ഈ വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഇരു വീട്ടുകാരും ഉപയോഗിക്കുന്ന കിണർ പത്തുവർഷം മുമ്പാണ് നിർമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top