കക്കാട് തൂക്കുപാലം 
നാടിന് സമർപ്പിച്ചു



മുക്കം  മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ -മംഗലശേരി പ്രദേശത്തെയും കാരശേരി പഞ്ചായത്തിലെ കക്കാടിനെയും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞി പുഴക്ക് കുറുകെ നിർമിച്ച കക്കാട് കടവ്‌ പാലം മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ഗവ. ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.  ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ ജോർജ് എം തോമസിനെയും പാലം നിർമാണ കമ്പനി അനർക്ക് ബിൽഡേഴ്‌സിലെ മുഹമ്മദ് ലെയ്സിനെയും മന്ത്രി ഉപഹാരംനൽകി  ആദരിച്ചു. ജോർജ് എം തോമസ്, വി കെ വിനോദ്, മുക്കം നഗരസഭാ ഡെപ്യുട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി, കൗൺസിലർമാരായ അബ്ദുൽ മജീദ്, ഫാത്തിമ കൊടപ്പന, അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു സ്വാഗതംപറഞ്ഞു. Read on deshabhimani.com

Related News