28 March Thursday

കക്കാട് തൂക്കുപാലം 
നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
മുക്കം 
മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ -മംഗലശേരി പ്രദേശത്തെയും കാരശേരി പഞ്ചായത്തിലെ കക്കാടിനെയും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞി പുഴക്ക് കുറുകെ നിർമിച്ച കക്കാട് കടവ്‌ പാലം മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ഗവ. ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 
ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ ജോർജ് എം തോമസിനെയും പാലം നിർമാണ കമ്പനി അനർക്ക് ബിൽഡേഴ്‌സിലെ മുഹമ്മദ് ലെയ്സിനെയും മന്ത്രി ഉപഹാരംനൽകി  ആദരിച്ചു.
ജോർജ് എം തോമസ്, വി കെ വിനോദ്, മുക്കം നഗരസഭാ ഡെപ്യുട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി, കൗൺസിലർമാരായ അബ്ദുൽ മജീദ്, ഫാത്തിമ കൊടപ്പന, അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു സ്വാഗതംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top