എ സി ഗോവിന്ദൻ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു



 കോഴിക്കോട്‌ എ സി ഗോവിന്ദൻ സമ്പൂർണ കൃതികൾ പ്രകാശന ചടങ്ങും  ലൈബ്രറികൾക്കുള്ള സൗജന്യ വിതരണവും മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു.       മതേതരസംവിധാനത്തെ തകർത്തും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും ഹിന്ദുരാഷ്‌ട്ര രൂപീകരണത്തിലേക്ക്‌ നീങ്ങാനുള്ള ആസൂത്രിത ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.   ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മൂല്യങ്ങളെ ഓർമപ്പെടുത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾ എങ്ങും നടക്കണം.   ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകരുടെ പിൻതലമുറക്കാരനായി സാഹോദര്യവും മാനവികതയും പുലർത്തിയ വ്യക്തിയാണ്‌ എ സി ഗോവിന്ദൻ എന്നും അദ്ദേഹം പറഞ്ഞു.  എഴുത്തുകാരൻ ടി പത്മനാഭൻ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. ഡോ. എ വി അനൂപ്‌ അധ്യക്ഷനായി.  ആർ എൽ ബൈജു സ്വാഗതവും ഡോ. ആർ എൽ സരിത നന്ദിയും പറഞ്ഞു. ചെന്നൈ ടീം ആർട്‌സ്‌ അവതരിപ്പിക്കുന്ന ‘മുഖം’ നാടകവും അരങ്ങേറി. Read on deshabhimani.com

Related News