20 April Saturday

എ സി ഗോവിന്ദൻ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

 കോഴിക്കോട്‌

എ സി ഗോവിന്ദൻ സമ്പൂർണ കൃതികൾ പ്രകാശന ചടങ്ങും  ലൈബ്രറികൾക്കുള്ള സൗജന്യ വിതരണവും മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 
     മതേതരസംവിധാനത്തെ തകർത്തും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും ഹിന്ദുരാഷ്‌ട്ര രൂപീകരണത്തിലേക്ക്‌ നീങ്ങാനുള്ള ആസൂത്രിത ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.   ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മൂല്യങ്ങളെ ഓർമപ്പെടുത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾ എങ്ങും നടക്കണം.   ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകരുടെ പിൻതലമുറക്കാരനായി സാഹോദര്യവും മാനവികതയും പുലർത്തിയ വ്യക്തിയാണ്‌ എ സി ഗോവിന്ദൻ എന്നും അദ്ദേഹം പറഞ്ഞു. 
എഴുത്തുകാരൻ ടി പത്മനാഭൻ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. ഡോ. എ വി അനൂപ്‌ അധ്യക്ഷനായി.  ആർ എൽ ബൈജു സ്വാഗതവും ഡോ. ആർ എൽ സരിത നന്ദിയും പറഞ്ഞു. ചെന്നൈ ടീം ആർട്‌സ്‌ അവതരിപ്പിക്കുന്ന ‘മുഖം’ നാടകവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top