സി കണ്ണന്റെ സ്‌മരണ പുതുക്കി



 വടകര ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത സി കണ്ണന്റെ സ്മൃതി മണ്ഡപം സിപിഐ എം  ജില്ലാ സെക്രട്ടറി പി മോഹനൻ  അനാച്ഛാദനം ചെയ്തു. വി ടി ബാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കടമേരി ലോക്കൽ സെക്രട്ടറി മീത്തലെ കാട്ടിൽ നാണു, എം കെ നാണു എന്നിവർ സംസാരിച്ചു. ആയഞ്ചേരി  ലോക്കൽ സെക്രട്ടറി കെ സോമൻ സ്വാഗതം പറഞ്ഞു. വൈകിട്ട് ആയഞ്ചേരിയിൽ  സി കണ്ണൻ, വി കെ ചാത്തു  അനുസ്മരണ പൊതുയോഗവും ചേർന്നു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ   ജില്ലാ സെക്രട്ടറിയറ്റ് അംഗം പി രാഹുൽരാജ്, കെ സോമൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News