25 April Thursday

സി കണ്ണന്റെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

 വടകര

ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത സി കണ്ണന്റെ സ്മൃതി മണ്ഡപം സിപിഐ എം  ജില്ലാ സെക്രട്ടറി പി മോഹനൻ  അനാച്ഛാദനം ചെയ്തു. വി ടി ബാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കടമേരി ലോക്കൽ സെക്രട്ടറി മീത്തലെ കാട്ടിൽ നാണു, എം കെ നാണു എന്നിവർ സംസാരിച്ചു. ആയഞ്ചേരി  ലോക്കൽ സെക്രട്ടറി കെ സോമൻ സ്വാഗതം പറഞ്ഞു. വൈകിട്ട് ആയഞ്ചേരിയിൽ 
സി കണ്ണൻ, വി കെ ചാത്തു  അനുസ്മരണ പൊതുയോഗവും ചേർന്നു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ   ജില്ലാ സെക്രട്ടറിയറ്റ് അംഗം പി രാഹുൽരാജ്, കെ സോമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top