അന്വേഷണം ആവശ്യപ്പെട്ട്‌ 
ഡിവൈഎഫ്‌ഐ പ്രതിഷേധം



ബാലുശേരി  കൂരാച്ചുണ്ടിലെ ജംഷീദിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണമെന്നും പ്രദേശത്തെ മയക്കുമരുന്ന്‌ ലോബിയെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി ജെ സണ്ണി  ഉദ്ഘാടനംചെയ്തു.  ലോക്കൽ സെക്രട്ടറി കെ ജി അരുൺ, അനീറ്റ് മുറിഞ്ഞകല്ലേൽ, ടി കെ രാഗേഷ്, വി കെ ഹസീന എന്നിവർ സംസാരിച്ചു.ബാലുശേരി  Read on deshabhimani.com

Related News