മത്തായി ചാക്കോയ്ക്ക് 
നാടിന്റെ ഓർമപ്പൂക്കൾ



തിരുവമ്പാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയ്ക്ക് 15–-ാം ചരമ വാർഷിക ദിനത്തിൽ നാട്‌ ഓർമപ്പൂക്കൾ അർപ്പിച്ചു. ഏരിയയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി പതാക ഉയർത്തി. സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. പുഷ്പാർച്ചനയും നടത്തി.  തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം ഇ രമേശ് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ്, ഏരിയാ സെക്രട്ടറി  ടി വിശ്വനാഥൻ, വി കെ പീതാംബരൻ, ജോളി ജോസഫ്, വി കെ വിനോദ് തുടങ്ങിയവർ സംസാരി ച്ചു. ചാക്കോയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ ജോർജ് എം തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.   Read on deshabhimani.com

Related News