20 April Saturday

മത്തായി ചാക്കോയ്ക്ക് 
നാടിന്റെ ഓർമപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
തിരുവമ്പാടി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയ്ക്ക് 15–-ാം ചരമ വാർഷിക ദിനത്തിൽ നാട്‌ ഓർമപ്പൂക്കൾ അർപ്പിച്ചു. ഏരിയയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി പതാക ഉയർത്തി. സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. പുഷ്പാർച്ചനയും നടത്തി. 
തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ കമ്മിറ്റി അംഗം ഇ രമേശ് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ്, ഏരിയാ സെക്രട്ടറി  ടി വിശ്വനാഥൻ, വി കെ പീതാംബരൻ, ജോളി ജോസഫ്, വി കെ വിനോദ് തുടങ്ങിയവർ സംസാരി ച്ചു. ചാക്കോയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ ജോർജ് എം തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top