മത്തായി ചാക്കോ അനുസ്മരണവും സ്വാഗതസംഘം രൂപീകരണവും



 താമരശേരി  സിപിഐ എം താമരശേരി ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗവും മത്തായി ചാക്കോ അനുസ്മരണവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. എ കെ ഗോപാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ പി ഭാസ്‌കരൻ, കാരാട്ട്‌ റസാഖ്‌, വായോളി മുഹമ്മദ്‌, കെ ബാബു എന്നിവർ സംസാരിച്ചു. 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.  ഭാരവാഹികൾ: എ കെ ഗോപാലൻ (ചെയർമാൻ),  എൻ അജികുമാർ (ജനറൽ കൺവീനർ), പി കെ ബാബു (ട്രഷറർ).  ഡിസംബർ 4, 5 തീയതികളിൽ  ഏരിയാ സമ്മേളനം പൂനൂരിലെ ടി കെ ചന്തുക്കുട്ടി മാസ്‌റ്റർ  നഗറിൽ നടക്കും. Read on deshabhimani.com

Related News