26 April Friday

മത്തായി ചാക്കോ അനുസ്മരണവും സ്വാഗതസംഘം രൂപീകരണവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

 താമരശേരി 

സിപിഐ എം താമരശേരി ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗവും മത്തായി ചാക്കോ അനുസ്മരണവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. എ കെ ഗോപാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ പി ഭാസ്‌കരൻ, കാരാട്ട്‌ റസാഖ്‌, വായോളി മുഹമ്മദ്‌, കെ ബാബു എന്നിവർ സംസാരിച്ചു. 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.  ഭാരവാഹികൾ: എ കെ ഗോപാലൻ (ചെയർമാൻ),  എൻ അജികുമാർ (ജനറൽ കൺവീനർ), പി കെ ബാബു (ട്രഷറർ).  ഡിസംബർ 4, 5 തീയതികളിൽ  ഏരിയാ സമ്മേളനം പൂനൂരിലെ ടി കെ ചന്തുക്കുട്ടി മാസ്‌റ്റർ  നഗറിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top