എസ്എഫ്ഐ പ്രതിഷേധിച്ചു



കോഴിക്കോട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഡൽഹി കലാപത്തിന്റെ ഗൂഢാലോചനാ കേസിൽ പെടുത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്‌മയും നടത്തി. ജില്ലാ ജോ. സെക്രട്ടറി എം ടി മുഹമ്മദ് ഇർഷാദ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സിനാൻ ഉമ്മർ, ജില്ലാ കമ്മിറ്റി അംഗം കെ മിഥുൻ റാഷിദ്‌ തുടങ്ങിയവർ  സംസാരിച്ചു. ബി സി അനുജിത്ത് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News