25 April Thursday

എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
കോഴിക്കോട്
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഡൽഹി കലാപത്തിന്റെ ഗൂഢാലോചനാ കേസിൽ പെടുത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്‌മയും നടത്തി. ജില്ലാ ജോ. സെക്രട്ടറി എം ടി മുഹമ്മദ് ഇർഷാദ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സിനാൻ ഉമ്മർ, ജില്ലാ കമ്മിറ്റി അംഗം കെ മിഥുൻ റാഷിദ്‌ തുടങ്ങിയവർ  സംസാരിച്ചു. ബി സി അനുജിത്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top