ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുസ്‌തകോത്സവത്തിന്‌ തുടക്കം



കോഴിക്കോട്‌ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രാദേശിക കേന്ദ്രത്തിന്റെ നാല്‌ ദിവസത്തെ പുസ്തകോത്സവത്തിന്‌ തുടക്കമായി. ഡോ. ഖദീജ മുംതാസ്‌ ഉദ്‌ഘാടനവും പുസ്‌തക പ്രകാശനവും നിർവഹിച്ചു. എൻ ജയകൃഷ്‌ണൻ അധ്യക്ഷനായി. ‘ദറിദ’, ‘തത്വചിന്തയും സൗഹൃദവും’, ‘സമാന്തര വൈദ്യം’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. കെ ഇ എൻ, ടി ബാലകൃഷ്‌ണൻ, ഡോ. പി കെ പോക്കർ എന്നിവർ ഏറ്റുവാങ്ങി. ഡോ. കെ എസ്‌ മാധവൻ പരിചയപ്പെടുത്തി. ഡോ. ഗോവിന്ദ വർമ രാജ സംസാരിച്ചു. എം പി ബീന സ്വാഗതംപറഞ്ഞു. 16വരെ ടൗൺഹാളിലാണ്‌ പുസ്‌തകോത്സവം. 20 ശതമാനംമുതൽ 60 ശതമാനംവരെ വിലക്കിഴിവുണ്ടാകും. Read on deshabhimani.com

Related News