19 April Friday

ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുസ്‌തകോത്സവത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കോഴിക്കോട്‌
കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രാദേശിക കേന്ദ്രത്തിന്റെ നാല്‌ ദിവസത്തെ പുസ്തകോത്സവത്തിന്‌ തുടക്കമായി. ഡോ. ഖദീജ മുംതാസ്‌ ഉദ്‌ഘാടനവും പുസ്‌തക പ്രകാശനവും നിർവഹിച്ചു. എൻ ജയകൃഷ്‌ണൻ അധ്യക്ഷനായി. ‘ദറിദ’, ‘തത്വചിന്തയും സൗഹൃദവും’, ‘സമാന്തര വൈദ്യം’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. കെ ഇ എൻ, ടി ബാലകൃഷ്‌ണൻ, ഡോ. പി കെ പോക്കർ എന്നിവർ ഏറ്റുവാങ്ങി. ഡോ. കെ എസ്‌ മാധവൻ പരിചയപ്പെടുത്തി. ഡോ. ഗോവിന്ദ വർമ രാജ സംസാരിച്ചു. എം പി ബീന സ്വാഗതംപറഞ്ഞു. 16വരെ ടൗൺഹാളിലാണ്‌ പുസ്‌തകോത്സവം. 20 ശതമാനംമുതൽ 60 ശതമാനംവരെ വിലക്കിഴിവുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top