സ്വാതന്ത്ര്യസമര ചരിത്ര സ്മൃതിസംഗമം



കുറ്റ്യാടി എൽഡിഎഫ്‌ നേതൃത്വത്തിൽ മൊകേരിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര ചരിത്ര സ്മൃതിസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എം പി കുഞ്ഞിരാമൻ അധ്യക്ഷനായി.  കെ കെ സുരേഷ്, പി സുരേഷ് ബാബു, കെ കെ നാരായണൻ, നീലിയോട്ട് നാണു, കെ കൃഷ്ണൻ, പി നാണു, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.  എൻ പി മൊയ്തു, സി എച്ച് ചാത്തു, കെ ടി ഗോപാലൻ, പി കെ ഗോപാലൻ നമ്പ്യാർ, പി കേളപ്പൻ നായർ തുടങ്ങി കുന്നുമ്മൽ പഞ്ചായത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളായ എൻ പി ബഷീർ, രവീന്ദ്രൻ ചമ്പോടന്റവിട, വി രാജൻ, പി ചന്ദ്രൻ എന്നിവരെയാണ്‌ ആദരിച്ചത്‌. Read on deshabhimani.com

Related News