19 April Friday

സ്വാതന്ത്ര്യസമര ചരിത്ര സ്മൃതിസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കുറ്റ്യാടി
എൽഡിഎഫ്‌ നേതൃത്വത്തിൽ മൊകേരിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര ചരിത്ര സ്മൃതിസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എം പി കുഞ്ഞിരാമൻ അധ്യക്ഷനായി. 
കെ കെ സുരേഷ്, പി സുരേഷ് ബാബു, കെ കെ നാരായണൻ, നീലിയോട്ട് നാണു, കെ കൃഷ്ണൻ, പി നാണു, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
 എൻ പി മൊയ്തു, സി എച്ച് ചാത്തു, കെ ടി ഗോപാലൻ, പി കെ ഗോപാലൻ നമ്പ്യാർ, പി കേളപ്പൻ നായർ തുടങ്ങി കുന്നുമ്മൽ പഞ്ചായത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളായ എൻ പി ബഷീർ, രവീന്ദ്രൻ ചമ്പോടന്റവിട, വി രാജൻ, പി ചന്ദ്രൻ എന്നിവരെയാണ്‌ ആദരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top