ഡിവൈഎഫ്‌ഐ 
ഫ്രീഡം സ്‌ട്രീറ്റ് നാളെ



കോഴിക്കോട്‌ ജനാധിപത്യത്തിന്റെ മൂല്യവും യുവതയുടെ അവകാശങ്ങളും ഓർമപ്പെടുത്തി രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ‘ഫ്രീഡം സ്‌ട്രീറ്റ്‌’. ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യമുയർത്തി കോഴിക്കോട്‌ കടപ്പുറത്ത്‌ നടക്കുന്ന പരിപാടിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. മതനിരപേക്ഷതയുടെ കാവലാളാകാനുള്ള ആഹ്വാനവുമായി തിങ്കൾ വൈകിട്ട്‌ നാലുമുതൽ രാത്രി എട്ടുവരെയാണ്‌ പരിപാടി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, എ പ്രദീപ്‌ കുമാർ, കെ ഇ എൻ, ഡോ. ഖദീജ മുംതാസ്‌ തുടങ്ങിയവർ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. 17 ബ്ലോക്കുകളിൽനിന്ന്‌ പ്രവർത്തകർ എത്തും.  ഒരുക്കം പൂർത്തിയായി. ഫ്രീഡം സ്‌ട്രീറ്റിന്റെ ഭാഗമായി ശനി യൂണിറ്റുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. യുവസഭകൾ, മേഖലാ കമ്മിറ്റി നേതൃത്വത്തിൽ  വിളംബര ജാഥകൾ, സൈക്കിൾ–-ബൈക്ക്‌ റാലികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.     Read on deshabhimani.com

Related News