25 April Thursday

ഡിവൈഎഫ്‌ഐ 
ഫ്രീഡം സ്‌ട്രീറ്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കോഴിക്കോട്‌
ജനാധിപത്യത്തിന്റെ മൂല്യവും യുവതയുടെ അവകാശങ്ങളും ഓർമപ്പെടുത്തി രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ‘ഫ്രീഡം സ്‌ട്രീറ്റ്‌’. ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യമുയർത്തി കോഴിക്കോട്‌ കടപ്പുറത്ത്‌ നടക്കുന്ന പരിപാടിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും.
മതനിരപേക്ഷതയുടെ കാവലാളാകാനുള്ള ആഹ്വാനവുമായി തിങ്കൾ വൈകിട്ട്‌ നാലുമുതൽ രാത്രി എട്ടുവരെയാണ്‌ പരിപാടി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, എ പ്രദീപ്‌ കുമാർ, കെ ഇ എൻ, ഡോ. ഖദീജ മുംതാസ്‌ തുടങ്ങിയവർ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. 17 ബ്ലോക്കുകളിൽനിന്ന്‌ പ്രവർത്തകർ എത്തും. 
ഒരുക്കം പൂർത്തിയായി. ഫ്രീഡം സ്‌ട്രീറ്റിന്റെ ഭാഗമായി ശനി യൂണിറ്റുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. യുവസഭകൾ, മേഖലാ കമ്മിറ്റി നേതൃത്വത്തിൽ  വിളംബര ജാഥകൾ, സൈക്കിൾ–-ബൈക്ക്‌ റാലികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top