മിഠായിത്തെരുവിൽ ജലലഭ്യത ഉറപ്പാക്കും: മേയർ



കോഴിക്കോട്  മിഠായിത്തെരുവിലെ കുടിവെള്ളക്ഷാമത്തിന്‌ ഉടൻ പരിഹാരം കാണുമെന്ന്‌ മേയർ ബീന ഫിലിപ്പ്‌  കൗൺസിലിൽ അറിയിച്ചു. ഇതിന്‌ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം വിളിക്കും. ജലവിതരണ കുഴലിലെ പ്രശ്‌നങ്ങൾ മൂലമാണ്‌ ജലലഭ്യത നിലച്ചത്‌. എന്നാൽ ഓവുചാലുകൾ തടസ്സപ്പെട്ട്‌ വെള്ളം നിറഞ്ഞതിനാൽ ആ ഭാഗത്തെ ജല അതോറിറ്റി വിതരണ കുഴലുകളിൽ അറ്റകുറ്റപ്പണി നടത്താനാവുന്നില്ല.  ഈ വിഷയത്തിൽ കുടിവെള്ള പ്രശ്നവും ഓവുചാലുകളുടെ തടസ്സവും നീക്കണമെന്നാവശ്യപ്പെട്ട്  എസ് കെ അബൂബക്കറാണ്‌ ശ്രദ്ധ ക്ഷണിച്ചത്‌. തെരുവ്‌ നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകൾക്ക്‌ മുകളിൽ  സ്ലാബും ടൈലുകളും അശാസ്ത്രീയമായി നിർമിച്ചതിനാൽ പൊളിച്ചുനീക്കേണ്ടി വരുമെന്ന് കോർപറേഷൻ സൂപ്രണ്ടിങ്‌ എൻജിനിയറിങ്‌ വിഭാഗം അറിയിച്ചു. ഇത്‌ കലക്ടറെ അറിയിക്കും. Read on deshabhimani.com

Related News