19 April Friday

മിഠായിത്തെരുവിൽ ജലലഭ്യത ഉറപ്പാക്കും: മേയർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കോഴിക്കോട് 
മിഠായിത്തെരുവിലെ കുടിവെള്ളക്ഷാമത്തിന്‌ ഉടൻ പരിഹാരം കാണുമെന്ന്‌ മേയർ ബീന ഫിലിപ്പ്‌  കൗൺസിലിൽ അറിയിച്ചു. ഇതിന്‌ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം വിളിക്കും. ജലവിതരണ കുഴലിലെ പ്രശ്‌നങ്ങൾ മൂലമാണ്‌ ജലലഭ്യത നിലച്ചത്‌. എന്നാൽ ഓവുചാലുകൾ തടസ്സപ്പെട്ട്‌ വെള്ളം നിറഞ്ഞതിനാൽ ആ ഭാഗത്തെ ജല അതോറിറ്റി വിതരണ കുഴലുകളിൽ അറ്റകുറ്റപ്പണി നടത്താനാവുന്നില്ല.  ഈ വിഷയത്തിൽ കുടിവെള്ള പ്രശ്നവും ഓവുചാലുകളുടെ തടസ്സവും നീക്കണമെന്നാവശ്യപ്പെട്ട്  എസ് കെ അബൂബക്കറാണ്‌ ശ്രദ്ധ ക്ഷണിച്ചത്‌. തെരുവ്‌ നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകൾക്ക്‌ മുകളിൽ  സ്ലാബും ടൈലുകളും അശാസ്ത്രീയമായി നിർമിച്ചതിനാൽ പൊളിച്ചുനീക്കേണ്ടി വരുമെന്ന് കോർപറേഷൻ സൂപ്രണ്ടിങ്‌ എൻജിനിയറിങ്‌ വിഭാഗം അറിയിച്ചു. ഇത്‌ കലക്ടറെ അറിയിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top