സായാഹ്ന പുരസ്‌കാരം ഇന്ന്‌ സമ്മാനിക്കും



കോഴിക്കോട്‌ സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം തിക്കോടിയന്‌ മരണാനന്തരബഹുമതിയായി സമ്മാനിക്കും.  തിക്കോടിയന്റെ എല്ലാ കൃതികളും സ്വതന്ത്ര ഡിജിറ്റൽ പ്രസാധനത്തിന്‌ സമർപ്പിച്ച  മകൾ പുഷ്‌പകുമാരിയും കുടുംബവുമാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങുക.  ശനിയാഴ്‌ച  പകൽ 11ന്‌ മാവൂർ റോഡിലെ തിക്കോടിയന്റെ വീട്ടിൽ  നടക്കുന്ന ലളിതമായ ചടങ്ങിൽ അഞ്ചുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം കാർട്ടൂണിസ്‌റ്റ്‌ ഇ പി ഉണ്ണി സമ്മാനിക്കും. തിക്കോടിയന്റെ എല്ലാ കൃതികളും സാർവത്രികമായ വായനയ്‌ക്കായി ലഭ്യമാക്കാൻ കുടുംബം സ്വതന്ത്രപ്രസാധനത്തിന്‌ അനുമതി നൽകിയിരുന്നു. മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലെത്തിക്കാൻ പ്രയത്നിക്കുന്ന സംഘടനയാണ്‌ സായാഹ്ന. Read on deshabhimani.com

Related News