25 April Thursday

സായാഹ്ന പുരസ്‌കാരം ഇന്ന്‌ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കോഴിക്കോട്‌
സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം തിക്കോടിയന്‌ മരണാനന്തരബഹുമതിയായി സമ്മാനിക്കും.  തിക്കോടിയന്റെ എല്ലാ കൃതികളും സ്വതന്ത്ര ഡിജിറ്റൽ പ്രസാധനത്തിന്‌ സമർപ്പിച്ച  മകൾ പുഷ്‌പകുമാരിയും കുടുംബവുമാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങുക.  ശനിയാഴ്‌ച  പകൽ 11ന്‌ മാവൂർ റോഡിലെ തിക്കോടിയന്റെ വീട്ടിൽ  നടക്കുന്ന ലളിതമായ ചടങ്ങിൽ അഞ്ചുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം കാർട്ടൂണിസ്‌റ്റ്‌ ഇ പി ഉണ്ണി സമ്മാനിക്കും. തിക്കോടിയന്റെ എല്ലാ കൃതികളും സാർവത്രികമായ വായനയ്‌ക്കായി ലഭ്യമാക്കാൻ കുടുംബം സ്വതന്ത്രപ്രസാധനത്തിന്‌ അനുമതി നൽകിയിരുന്നു. മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലെത്തിക്കാൻ പ്രയത്നിക്കുന്ന സംഘടനയാണ്‌ സായാഹ്ന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top