ഷംസുവിന്റെ കുടുംബത്തിന്‌ നീതി 
ലഭ്യമാക്കാൻ ആക്ഷൻ കമ്മിറ്റി മാർച്ച്‌



വടകര തിരുവള്ളൂരിലെ സ്റ്റീൽ പാലസ് ഉടമ മാമ്പയിൽ ഷംസുദ്ദീനിന്റെ അകാല മരണത്തെ തുടർന്ന് കട നടത്താൻ ഏൽപ്പിച്ചയാൾ സ്ഥാപനം സ്വന്തമാക്കി വഞ്ചിച്ചതിനെതിരെയും ഷംസുവിന് ലഭിക്കേണ്ട 13 ലക്ഷത്തോളം രൂപ തട്ടിപ്പറിച്ചവർക്കെതിരെയുമായി സർവകക്ഷി ആക്ഷൻ കമ്മിറ്റി മാർച്ച്‌ നടത്തി. ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനായി സ്‌റ്റീൽ പാലസിലേക്ക്‌ നടത്തിയ സമരം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.  എം ടി രാജൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഗോപി നാരായണൻ,  എം സി പ്രേമചന്ദ്രൻ, പി പി രാജൻ, കെ കെ  ശങ്കരൻ, ഗോപാലൻ, സന്തോഷ്, ഇ കെ പവിത്രൻ, സുധി കരുവാങ്ങി, നിധിൻ കെ വൈദ്യർ, സിനീഷ് വേലിക്കനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News