20 April Saturday

ഷംസുവിന്റെ കുടുംബത്തിന്‌ നീതി 
ലഭ്യമാക്കാൻ ആക്ഷൻ കമ്മിറ്റി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
വടകര
തിരുവള്ളൂരിലെ സ്റ്റീൽ പാലസ് ഉടമ മാമ്പയിൽ ഷംസുദ്ദീനിന്റെ അകാല മരണത്തെ തുടർന്ന് കട നടത്താൻ ഏൽപ്പിച്ചയാൾ സ്ഥാപനം സ്വന്തമാക്കി വഞ്ചിച്ചതിനെതിരെയും ഷംസുവിന് ലഭിക്കേണ്ട 13 ലക്ഷത്തോളം രൂപ തട്ടിപ്പറിച്ചവർക്കെതിരെയുമായി സർവകക്ഷി ആക്ഷൻ കമ്മിറ്റി മാർച്ച്‌ നടത്തി. ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനായി സ്‌റ്റീൽ പാലസിലേക്ക്‌ നടത്തിയ സമരം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. 
എം ടി രാജൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഗോപി നാരായണൻ,  എം സി പ്രേമചന്ദ്രൻ, പി പി രാജൻ, കെ കെ  ശങ്കരൻ, ഗോപാലൻ, സന്തോഷ്, ഇ കെ പവിത്രൻ, സുധി കരുവാങ്ങി, നിധിൻ കെ വൈദ്യർ, സിനീഷ് വേലിക്കനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top