മയക്കുമരുന്ന് മാഫിയകൾ 
ഭീഷണി മുഴക്കുന്നു



പയ്യോളി  പയ്യോളി ടൗണിലും  പരിസരങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾ   സിപിഐ എം പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കുന്നു. പയ്യോളി അക്ഷര ബ്രാഞ്ച് അംഗങ്ങളായ ടി പി രാജൻ, വിജയി ദമ്പതികൾക്കെതിരെ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി.  സംഭവവുമായി ബന്ധപ്പെട്ട്  മയക്കുമരുന്ന്  കച്ചവടസംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഊളയിൽ ദിലീപിനെതിരെ പയ്യോളി പൊലീസിൽ പരാതി നൽകി. പയ്യോളിയിൽ സമീപകാലത്തായി മയക്കുമരുന്ന് വിൽപ്പന സംഘം വലിയതോതിൽ പിടിമുറുക്കുകയാണ്. സിപിഐ എം, ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ഇവർക്കെതിരെ ഭീഷണി. Read on deshabhimani.com

Related News