29 March Friday

മയക്കുമരുന്ന് മാഫിയകൾ 
ഭീഷണി മുഴക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
പയ്യോളി 
പയ്യോളി ടൗണിലും  പരിസരങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾ   സിപിഐ എം പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കുന്നു. പയ്യോളി അക്ഷര ബ്രാഞ്ച് അംഗങ്ങളായ ടി പി രാജൻ, വിജയി ദമ്പതികൾക്കെതിരെ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി. 
സംഭവവുമായി ബന്ധപ്പെട്ട്  മയക്കുമരുന്ന്  കച്ചവടസംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഊളയിൽ ദിലീപിനെതിരെ പയ്യോളി പൊലീസിൽ പരാതി നൽകി. പയ്യോളിയിൽ സമീപകാലത്തായി മയക്കുമരുന്ന് വിൽപ്പന സംഘം വലിയതോതിൽ പിടിമുറുക്കുകയാണ്. സിപിഐ എം, ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ഇവർക്കെതിരെ ഭീഷണി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top