കുപ്രചാരണങ്ങൾ ചെറുക്കുക: 
സഹകരണ 
സംഗമം 23ന്‌



കോഴിക്കോട്‌ സഹകരണമേഖലക്കെതിരായ കുപ്രചാരണങ്ങൾക്കെതിരെ 23ന് കോഴിക്കോട്  ജില്ലാ സഹകരണ സംഗമം സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സഹകാരികളും  ജീവനക്കാരും സംഗമത്തിൽ പങ്കെടുക്കും. ഏരിയാതലത്തിലും സംഗമം ചേരും.  സാധാരണ ജനവിഭാഗങ്ങൾക്ക് അത്താണിയായ കേരളത്തിലെ  ഇരുപതിനായിരത്തിലധികം സഹകരണ സ്ഥാപനങ്ങളെ  തകർക്കാനുള്ള ഗൂഢനീക്കം  തിരിച്ചറിയണമെന്ന് സംയുക്തസമിതി യോഗം അഭ്യർഥിച്ചു. ഷിനോജ് കുമാർ, സി വി അഖിൽ, എം സുധീഷ്, ജിമ്മി ജോസ് പൈമ്പിളിൽ, ഇ സുനിൽകുമാർ, എൻ ഗിരീഷ് കുമാർ, വി പി ഇബ്രാഹിം, പി ഇ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമിതി  ചെയർമാനായി എൻ വി കോയയെയും കൺവീനറായി എം കെ ശശിയെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News