20 April Saturday

കുപ്രചാരണങ്ങൾ ചെറുക്കുക: 
സഹകരണ 
സംഗമം 23ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
കോഴിക്കോട്‌
സഹകരണമേഖലക്കെതിരായ കുപ്രചാരണങ്ങൾക്കെതിരെ 23ന് കോഴിക്കോട് 
ജില്ലാ സഹകരണ സംഗമം സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സഹകാരികളും  ജീവനക്കാരും സംഗമത്തിൽ പങ്കെടുക്കും. ഏരിയാതലത്തിലും സംഗമം ചേരും. 
സാധാരണ ജനവിഭാഗങ്ങൾക്ക് അത്താണിയായ കേരളത്തിലെ  ഇരുപതിനായിരത്തിലധികം സഹകരണ സ്ഥാപനങ്ങളെ  തകർക്കാനുള്ള ഗൂഢനീക്കം  തിരിച്ചറിയണമെന്ന് സംയുക്തസമിതി യോഗം അഭ്യർഥിച്ചു. ഷിനോജ് കുമാർ, സി വി അഖിൽ, എം സുധീഷ്, ജിമ്മി ജോസ് പൈമ്പിളിൽ, ഇ സുനിൽകുമാർ, എൻ ഗിരീഷ് കുമാർ, വി പി ഇബ്രാഹിം, പി ഇ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമിതി  ചെയർമാനായി എൻ വി കോയയെയും കൺവീനറായി എം കെ ശശിയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top