ഖാദി ഗ്രാമോദ്യോഗ്‌: ആദ്യഘട്ട 
നറുക്കെടുപ്പ്‌



കോഴിക്കോട്‌ ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള ഖാദി വിൽപ്പന കേന്ദ്രങ്ങളിൽ  ഖാദി ഗ്രാമോദ്യോഗ്‌ ഭവനിലൂടെ ഓണം വിൽപ്പനയുടെ ഭാഗമായി നൽകിയ കൂപ്പണിന്റെ ആദ്യആഴ്‌ചയിലെ നറുക്കെടുപ്പ്‌ നടന്നു. 037552 എന്ന നമ്പറിനാണ്‌ 5000 രൂപയുടെ  ഗിഫ്‌റ്റ്‌ വൗച്ചർ ലഭിച്ചത്‌. 5000 രൂപയുടെ ഖാദി തുണിത്തരങ്ങൾ ഗിഫ്‌റ്റ്‌ വൗച്ചറിലൂടെ വാങ്ങാം. ഗ്രാമോദ്യോഗ്‌ ഭവനിൽനിന്ന്‌ ആയിരം രൂപയുടെ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക്‌ കൂപ്പൺ ലഭിക്കും. ബമ്പർ നറുക്കെടുപ്പ്‌ ഒക്ടോബർ 15ന്‌ നടക്കും. ഒന്നാം സമ്മാനം 10 പവൻ, രണ്ടാം സമ്മാനം അഞ്ച്‌ പവൻ, മൂന്നാം സമ്മാനം ജില്ലകൾ തോറും  ഒരുപവനും  നൽകും. Read on deshabhimani.com

Related News