സഹായ കിറ്റ്‌ വിതരണം

സിനിമാ തിയേറ്റര്‍ തൊഴിലാളികള്‍ക്കുള്ള സഹായ കിറ്റ് വിതരണം 
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌ സിനിമാ തിയേറ്റർ തൊഴിലാളികളുടെ കൂട്ടായ്മയായ തിരശീലയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക്‌ സഹായ കിറ്റ്‌ വിതരണം ചെയ്തു.  20 മാസത്തോളം തിയേറ്റർ അടച്ചിട്ടതോടെ പ്രതിസന്ധിയിലായ അംഗങ്ങൾക്കാണ്‌ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ്‌ നൽകിയത്‌. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്തു.   പ്രസിഡന്റ്‌  പി എം മോഹൻദാസ്‌ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി റീജണൽ കോ ഓർഡിനേറ്റർ നവീന ഉണ്ണിലക്ഷ്‌മി, മുഹമ്മദ്‌ മുസ്തഫ, പി അനിൽ, സി സുരേന്ദ്രൻ, രാജേഷ്‌ ഡി നായർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News