ആർഎസ്എസ് 
അക്രമത്തിനെതിരെ 
വിദ്യാർഥി പ്രതിരോധം

ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ 
പേരാമ്പ്രയിൽ നടത്തിയ വിദ്യാർഥി പ്രതിരോധം


പേരാമ്പ്ര പേരാമ്പ്രയിൽ ബീഫ് കച്ചവടംചെയ്ത സ്ഥാപനത്തിനും തൊഴിലാളികൾക്കും നേരെയുള്ള ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അശ്വന്ത് ചന്ദ്ര ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് അമൽജിത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അസിൻ ബാനു സംസാരിച്ചു. ഏരിയാ ജോയിന്റ്‌ സെക്രട്ടറി കെ കെ അമൽ സ്വാഗതവും സെക്രട്ടറിയറ്റ് അംഗം കെ സി അഭിരാം നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News