ഭരണഘടനാ സെമിനാർ നാളെ; ഉദ്‌ഘാടകൻ യെച്ചൂരി



കോഴിക്കോട്‌  സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സെമിനാർ ശനിയാഴ്‌ച. മുതലക്കുളത്ത്‌ വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. ഭരണഘടനക്കുനേരെ ഉയരുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലാണ്‌ സെമിനാർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌ കുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ എന്നിവർ സംസാരിക്കും.  14ന്‌ മുതലക്കുളത്ത്‌ തൊഴിലാളി ഐക്യമുന്നേറ്റത്തിന്റെ പ്രസക്തി സെമിനാർ നടക്കും. എളമരം കരീം എംപി, ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, അഹമ്മദ്‌ കുട്ടി ഉണ്ണികുളം എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News