24 April Wednesday

ഭരണഘടനാ സെമിനാർ നാളെ; ഉദ്‌ഘാടകൻ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
കോഴിക്കോട്‌ 
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സെമിനാർ ശനിയാഴ്‌ച. മുതലക്കുളത്ത്‌ വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. ഭരണഘടനക്കുനേരെ ഉയരുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലാണ്‌ സെമിനാർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌ കുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ എന്നിവർ സംസാരിക്കും. 
14ന്‌ മുതലക്കുളത്ത്‌ തൊഴിലാളി ഐക്യമുന്നേറ്റത്തിന്റെ പ്രസക്തി സെമിനാർ നടക്കും. എളമരം കരീം എംപി, ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, അഹമ്മദ്‌ കുട്ടി ഉണ്ണികുളം എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top