തപാൽ പണിമുടക്കിന് ഐക്യദാർഢ്യം

പോസ്റ്റൽ പണിമുടക്കിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് 
നടന്ന പ്രകടനം


കോഴിക്കോട്‌ തപാൽ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ 10ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപകരും ജീവനക്കാരും എഫ്‌എസിഇടിഒ നേതൃത്വത്തിൽ ജില്ല–-- താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News