പൊരുതുന്ന ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യം

സിപിഐ എം നേതൃത്വത്തിൽ മൊഫ്യൂസിൽ സ്റ്റാൻഡിന്‌ സമീപം നടന്ന ത്രിപുര ഐക്യദാർഢ്യ സദസ്സ് ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌ ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു.  തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട്‌ മൊഫ്യൂസൽ സ്‌റ്റാൻഡിൽ ചേർന്ന  ഐക്യദാർഢ്യസദസ്സ്‌  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ടി പി ദാസൻ അധ്യക്ഷനായി. ടി വി നിർമലൻ, എൽ രമേശൻ, ഇ പ്രേംകുമാർ, കെ എം രാധാകൃഷ്‌ണൻ, ടി രാധാഗോപി, കെ രതീഷ്‌ എന്നിവർ സംസാരിച്ചു. പി നിഖിൽ സ്വാഗതം പറഞ്ഞു. ടൗൺ, സൗത്ത്‌, നോർത്ത്‌, കക്കോടി, കുന്നമംഗലം, ഫറോക്ക്‌ ഏരിയകളിലെ പ്രവർത്തകർ മൊഫ്യൂസൽ സ്‌റ്റാൻഡിലെ പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com

Related News