ഹെൽത്ത്‌ കാർഡ്‌ 
പരിശോധനക്ക്‌ 
സൗകര്യമൊരുക്കണം



കോഴിക്കോട്‌ ഹെൽത്ത്‌ കാർഡിന്‌ ആവശ്യമായ എല്ലാ പരിശോധനകൾക്കും പ്രതിരോധ കുത്തിവയ്‌പിനും സിഎച്ച്‌സി, പിഎച്ച്‌സി, താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യമൊരുക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ കുക്കിങ് വർക്കേഴ്‌സ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ആരംഭിക്കും. സർക്കാർ നടത്തുന്ന ചർച്ചകളിൽ കുക്കിങ് വർക്കേഴ്‌സ്‌ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തണം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്‌മാൻ പാറയിൽ, ട്രഷറർ രാജേഷ്‌ അപ്പാട്ട്‌, നാസർ കൊടുവള്ളി, ഉമ്മർ കരുളായി, മാഹീൻ കൊല്ലം, നൈസുദ്ധീൻ കാസർകോട്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News