18 April Thursday

ഹെൽത്ത്‌ കാർഡ്‌ 
പരിശോധനക്ക്‌ 
സൗകര്യമൊരുക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
കോഴിക്കോട്‌
ഹെൽത്ത്‌ കാർഡിന്‌ ആവശ്യമായ എല്ലാ പരിശോധനകൾക്കും പ്രതിരോധ കുത്തിവയ്‌പിനും സിഎച്ച്‌സി, പിഎച്ച്‌സി, താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യമൊരുക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ കുക്കിങ് വർക്കേഴ്‌സ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ആരംഭിക്കും. സർക്കാർ നടത്തുന്ന ചർച്ചകളിൽ കുക്കിങ് വർക്കേഴ്‌സ്‌ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തണം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്‌മാൻ പാറയിൽ, ട്രഷറർ രാജേഷ്‌ അപ്പാട്ട്‌, നാസർ കൊടുവള്ളി, ഉമ്മർ കരുളായി, മാഹീൻ കൊല്ലം, നൈസുദ്ധീൻ കാസർകോട്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top