റിജിലിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ



കോഴിക്കോട്‌ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ കോഴിക്കോട്‌ ലിങ്ക്‌ റോഡ്‌ ശാഖയിൽനിന്ന്‌ കോടികൾ തിരിമറി നടത്തിയ സീനിയർ മാനേജർ എം പി റിജിൽ വിദേശത്തേക്ക്‌ കടക്കാതിരിക്കാൻ പൊലീസ്‌ വിമാനത്താവളങ്ങളിൽ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചു. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിൽ ക്രൈംബ്രാഞ്ച്‌ സംഘം പരിശോധന നടത്തി. ഇവിടെ മാനേജരായിരിക്കെയും റിജിൽ തട്ടിപ്പ്‌ നടത്തിയിരുന്നു. ഇതിന്റെ തെളിവ്‌ ശേഖരിക്കാനായിരുന്നു പരിശോധന. റിജിൽ ജില്ലാ സെഷൻസ്‌ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്‌ച വിധി പറയും. Read on deshabhimani.com

Related News